പാഠപുസ്തക അച്ചടി: ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു

Posted on: July 1, 2015 11:38 am | Last updated: July 1, 2015 at 10:55 pm

kerala-high-court

കൊച്ചി: പാഠപുസ്തക അച്ചടി വൈകുന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കേസ് ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണമാവശ്യപ്പെട്ടു. പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മിക്ക സ്‌കൂളുകളിലെ കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടില്ല. പാഠപുസ്തകങ്ങള്‍ വൈകുന്നത് ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.