അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കും

Posted on: July 1, 2015 11:17 am | Last updated: July 1, 2015 at 11:17 am

മലപ്പുറം: അഞ്ച് വര്‍ഷതത്വം പാലിച്ച് 1.7.2014 പ്രാബല്യ തീയതി പ്രഖ്യാപിച്ച് ശമ്പളപരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, പെന്‍ഷന്‍ പ്രായം ഏകീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 23 മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന അനിശ്ചിതകാല പണിമുടക്കില്‍ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് കേരള നോണ്‍ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു.
സംസ്ഥാന പ്രസിഡന്റ് സി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വിനോദ് ബെന്‍സ്, എ പി ജാബിര്‍ പ്രസംഗിച്ചു.