കെ.പി.പി. നമ്പ്യാര്‍ അന്തരിച്ചു

Posted on: June 30, 2015 10:08 pm | Last updated: June 30, 2015 at 10:08 pm

kpp nambiarബംഗളൂരു: കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 7.45ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.

ഇലക്‌ട്രോണിക് സാങ്കേതിക വിദ്യയില്‍ രാജ്യത്തിന്റെ മുന്നേറ്റത്തിനു പ്രധാന പങ്കുവഹിച്ചയാളാണ് നമ്പ്യാര്‍. ഇലക്‌ട്രോണിക് മാന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2006ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ ഇലക്‌ട്രോണിക് വകുപ്പിന്റെ സെക്രട്ടറിസ്ഥാനവും വഹിച്ചിട്ടുണ്ട്.

കെല്‍ട്രോണിന്റെ ആദ്യത്തെ ചെയര്‍മാന്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ പ്രഥമപദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍ എന്ന നിലകളില്‍ ഇലക്‌ട്രോണിക് വ്യവസായ രംഗത്ത് കേരളത്തിനു മികച്ച സംഭാവനകള്‍ നല്‍കിയയാളാണു കെ.പി.പി. നമ്പ്യാര്‍.