യു ഡി എഫ് പ്രകടനത്തിനിടെ ഗണേഷ് കുമാറിന്റെ വീടിന് നേരെ കല്ലേറ്

Posted on: June 30, 2015 2:00 pm | Last updated: June 30, 2015 at 11:56 pm

ganesh kumarപത്തനാപുരം: യു ഡി എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിനിടെ കെ ബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീടിന് നേരെ കല്ലേറ്. രാവിലെ 11 മണിയോടെയാണ് കല്ലേറുണ്ടായത്. പത്തനാപുരം-കുന്നിക്കോട് പാതയിലുള്ള വീടിന് നേരെയാണ് കല്ലേറുണ്ടായത്.

ഗണേഷിന്റെ ഓഫീസ് സ്റ്റാഫുകള്‍ പ്രകടനത്തിന് നേരെ തിരിച്ചും കല്ലേറ് നടത്തി. കല്ലേറില്‍ കെ എസ് യു സംസ്ഥാന നേതാക്കളായ സാജു ഖാന്‍, ജോജോ എന്നിവര്‍ക്ക് പരിക്കേറ്റു. യു ഡി എഫ് പ്രവര്‍ത്തകര്‍ ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു.