പണവും മദ്യവും അധികാരവും ഉപയോഗിച്ച് നേടിയ വിജയമെന്ന് കോടിയേരി

Posted on: June 30, 2015 12:30 pm | Last updated: June 30, 2015 at 11:56 pm

kodiyeriതിരുവനന്തപുരം: അരുവിക്കരയിലേത് പണവും അധികാരവും മദ്യവും ഉപയോഗിച്ച് നേടിയ വിജയമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ അത് യു ഡി എഫ് സര്‍ക്കാറിന് കിട്ടിയ അംഗീകാരമല്ലെന്നും കോടിയേരി പ്രതികരിച്ചു. പ്രലോഭനങ്ങളിലൂടെയാണ് യു ഡി എഫ് വിജയിച്ചത്. പരാജയത്തിന്റെ കാരണങ്ങള്‍ മുന്നണിയും പാര്‍ട്ടിയും വിശദമായി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

യു ഡി എഫ് ഭരണത്തില്‍ നടക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമാണ് ബി ജെ പി നേടിയ വോട്ടിലുണ്ടായ വര്‍ധന. ഇതൊരു മുന്നറിയിപ്പാണ്. ഇതിനെതിരെ കേരളം ജാഗ്രത പുലര്‍ത്തണം. ഈ വെല്ലുവിളി നേരിടുന്ന ഉത്തരവാദിത്തം സി പി എം ഏറ്റെടുക്കുകയാണെന്നും കോടിയേരി പറഞ്ഞു.