കോപ അമേരിക്ക: പെറുവിനെ തകര്‍ത്ത് ചിലി ഫൈനലില്‍

Posted on: June 30, 2015 12:13 pm | Last updated: June 30, 2015 at 11:56 pm

chileസാന്റിയാഗോ: സ്റ്റാര്‍ സ്‌ട്രൈക്കര്‍ വര്‍ഗാസ് യോസ നേടിയ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ആതിഥേയരായ ചില കോപ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. വര്‍ഗാസ് യോസ ഇതുവരെ ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടി.

20, 42 മിനിറ്റുകളിലാണ് യോസ ഗോള്‍ നേടിയത്. ബുധനാഴ്ച്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ അര്‍ജന്റീന-പരാഗ്വ മല്‍സരത്തിലെ വിജയികളെയാണ് ചിലി ഫൈനലില്‍ നേരിടുക.