പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: June 29, 2015 11:30 am | Last updated: June 30, 2015 at 7:57 am
SHARE

niyamasabha_3_3

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരായ കുറ്റപത്രം അട്ടിമറിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എസ് ശര്‍മയാണ് നോട്ടീസ് നല്‍കിയത്.

രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കുറ്റപത്രം അട്ടിമറിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും പത്രവാര്‍ത്തകളെ ആധാരമാക്കിയാണ് പ്രതിപക്ഷത്തിന്റെ നോട്ടീസെന്നും ചൂണ്ടിക്കാട്ടി സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയായിരുന്നു. ഇതോടെ സ്പീക്കറുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ പ്രതിപക്ഷം സഭയില്‍ ശബ്ദാനമയമായ അന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് നിര്‍ത്തിവെച്ച നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുകയായിരുന്നു.