എന്‍ എസ് എസിനെ തിരുത്താന്‍ സമുദായാംഗങ്ങള്‍ തയ്യാറാകണമെന്ന് സുരേഷ് ഗോപി

Posted on: June 28, 2015 1:33 pm | Last updated: June 30, 2015 at 7:57 am

suresh gopi at nss
കൊല്ലം: എന്‍ എസ് എസ് നേതൃത്വത്തെ തിരുത്താന്‍ സമുദായാംഗങ്ങള്‍ തയ്യാറാകണമെന്ന് നടന്‍ സുരേഷ് ഗോപി. പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് ചെന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുന്നയില്‍ എല്ലാവര്‍ക്കും കയറിച്ചെല്ലാന്‍പറ്റുന്ന അവസ്ഥ ഉണ്ടാക്കണം. എല്ലാം ഒരാള്‍ മാത്രം എന്ന രീതി ശരിയല്ല. എന്‍ എസ് എസുമായി ഒരു തരത്തിലുള്ള സമവായത്തിനും താന്‍ ശ്രമിക്കുന്നില്ലെന്നും ഒരു തിരുത്തലാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടന്ന ഇന്നലെ എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടിരുന്നു. എന്‍ എസ് എസിന്റെ ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് സുരേഷ്‌ഗോപി അതിലേക്ക് കയറിച്ചെന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സുരേഷ് ഗോപി എത്തിയത് എന്ന് ആരോപിച്ചായിരുന്നു സുകുമാരന്‍ നായരുടെ നടപടി.