എന്‍എസ്എസ് ആസ്ഥാനത്ത് നിന്നും സുരേഷ് ഗോപിയെ ഇറക്കിവിട്ടു

Posted on: June 27, 2015 11:00 am | Last updated: June 27, 2015 at 10:59 pm

suresh-gopi-കോട്ടയം: എന്‍എസ്എസ് ആസ്ഥാനത്ത് നിന്നും നടന്‍ സുരേഷ് ഗോപിയെ ഇറക്കിവിട്ടു.പെരുന്നയിലെ ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ താങ്കളെ ആരാണ് ഇവിടെ വിളിച്ചത്, താങ്കള്‍ വിളിക്കാതെ എന്തിനിവിടെ വന്നു,താങ്കളുടെ ഷോ ഇവിടെ വേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുകുമാരന്‍ നായരുടെ പ്രകോപനം തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം തിരികെ മടങ്ങാനൊരുങ്ങുമ്പോള്‍ ജനറല്‍ സെക്രട്ടറിയെ കാണാതെ പോയി എന്നു പറയാതിരിക്കാനാണ് സുകുമാരന്‍ നായരെ കണ്ടതെന്നും എന്നാല്‍ അത് അബദ്ധമായെന്നും സുരേഷ് ഗോപി പറഞ്ഞു. എന്‍എസ്എസ് ബജറ്റ് സമ്മേളനം നടക്കുന്ന വേളയിലാണ് സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്. അതേസമയം ദൃശ്യമാധ്യമങ്ങളേയും എന്‍എസ്എസ് ആസ്ഥനത്തേക്ക് പ്രവേശിപ്പിച്ചില്ല.