പ്രാര്‍ഥനാ സമ്മേളനം: പന്തലിന് കാല്‍നാട്ടി

Posted on: June 27, 2015 12:35 am | Last updated: June 26, 2015 at 11:37 pm
IMG_3310
മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ കാല്‍നാട്ടല്‍ കര്‍മം അബ്ദുല്‍ കരീം ഹാജി ചാലിയം നിര്‍വഹിക്കുന്നു.

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ കീഴില്‍ റമസാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ കാല്‍നാട്ടല്‍ കര്‍മം ആപ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹാജി ചാലിയം നിര്‍വഹിച്ചു. വിശ്വാസി ലക്ഷങ്ങള്‍ക്കുള്ള നിസ്‌കാരം, നോമ്പു തുറ, സ്വാലാത്ത് മജ്‌ലിസ് തുടങ്ങിയവക്കായി വിശാലമായ പന്തലാണ് നഗരിയില്‍ സജ്ജമാക്കുന്നത്. കാല വര്‍ഷം പരിഗണിച്ച് വിപുലമായ മുന്നൊരുക്കങ്ങളാണ് സ്വലാത്ത് നഗറില്‍ നടക്കുന്നത്. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
സമസ്ത ജില്ലാ മുശാവറ അംഗം ഇബ്‌റാഹിം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, പരി മുഹമ്മദ് ഹാജി, സൈതലവി സഅ്ദി, ദുല്‍ഫുഖാറലി സഖാഫി, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ഒ.പി അബ്ദുസ്സ്വമദ് സഖാഫി, ജലീല്‍ അസ്ഹരി, ശിഹാബലി സഖാഫി, അബ്ദുസ്സമദ് ഹാജി മൈലപ്പുറം സംബന്ധിച്ചു.