ടുണീഷ്യയില്‍ ടൂറിസ്റ്റ് ഹോട്ടലിന് നേരെ ആക്രമണം: 37 പേര്‍ കൊല്ലപ്പെട്ടു

Posted on: June 26, 2015 11:14 pm | Last updated: June 27, 2015 at 1:04 am

_83885935_sousse-injuredടൂണിസ്: ടൂണീഷ്യയില്‍ ഭീകരാക്രമണത്തില്‍ 37 പേര്‍ മരിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ സോസിയിലെ ഹോട്ടലിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും വിദേശ വിനോദ സഞ്ചാരികളാണ്. തീവ്രവാദികള്‍ ഹോട്ടലിനുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

തോക്കുമായി ഒരാള്‍ ഹോട്ടലിലേക്ക് കയറിപ്പോകുന്നത് കണ്ടു, ആദ്യം അവിടത്തെ സെക്യൂരിറ്റി ജീവനക്കരാനാണെന്നാണ് കരുതിയത്. പിന്നീടാണ് ഹോട്ടിലിനുള്ളില്‍ ഭീകരമായ ശബ്ദം കേട്ടുവെന്നും ഹോട്ടലിനടുത്തുള്ള ജീവനക്കരാന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.