കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി ഇടപെടല്‍

Posted on: June 26, 2015 2:39 pm | Last updated: June 26, 2015 at 11:51 pm
SHARE

kerala high court picturesകൊച്ചി: നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി ഇടപെടുന്നു. മത്സര ഓട്ടത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റേഞ്ച് ഐജി എം.ആര്‍.അജിത് കുമാറിനോട് കോടതി ഉത്തരവിട്ടു. ബസുകളുടെ മത്സര ഓട്ടവും ജീവനക്കാരുടെ മോശം പെരുമാറ്റവും തടയണമെന്നും ഇതിനായി എന്തു ചെയ്യാന്‍ കഴിയുമെന്ന് മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കോടതി ഉത്തരവ്.