പയ്യടി മീത്തല്‍ – വെള്ളിപറമ്പ് റോഡില്‍ യാത്ര ദുഷ്‌കരം

Posted on: June 26, 2015 11:35 am | Last updated: June 26, 2015 at 11:35 am

പയ്യടിമീത്തല്‍: നിര്‍മാണം അനന്തമായി നീളുന്ന പയ്യടി മീത്തല്‍ – വെള്ളിപറമ്പ് റോഡില്‍ യാത്ര ദുഷ്‌കരമായി. പയ്യടിമീത്തല്‍ നാറോത്തുതാഴത്ത്് ഏതാനും മീറ്റര്‍ സ്ഥലത്തെ റോഡ് ഉയര്‍ത്തുന്ന പ്രവൃത്തിയാണ് മാസങ്ങള്‍ പിന്നിട്ടിട്ടും അനന്തമായി നീളുന്നത്. മെഡിക്കല്‍ കോളജിലേക്കുള്‍പ്പടെ നിരവധിയാളുകള്‍ ആശ്രയിക്കുന്ന റോഡാണ് ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്നത്. ഇതുവഴിയുള്ള ബസ് ഗതാഗതവും നിലച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പവഴിയായതിനാല്‍ വിദൂരപ്രദേശത്തു നിന്നു വരുന്ന അത്യാഹിത രോഗികളെപോലും മടക്കി അയക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ചെളി നിറഞ്ഞ റോഡില്‍ കാല്‍നടയാത്ര പോലും അസാധ്യമാണ്. റോഡിന്റെ അവസ്ഥക്കെതിരെ നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു.