ക്രിക്കറ്റ് ആസ്‌ത്രേലിയ വോട്ടിംഗില്‍ സച്ചിന്‍ നൂറ്റാണ്ടിന്റെ താരം

Posted on: June 25, 2015 6:17 am | Last updated: June 25, 2015 at 2:18 pm

sachin...tvm 01ന്യൂഡല്‍ഹി: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരത്തെ കണ്ടെത്താന്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ നടത്തിയ വോട്ടെടുപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജേതാവ്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പതിനാറായിരത്തിലേറെ പങ്കെടുത്തു.
വോട്ടിംഗ് പത്ത് ദിവസം നീണ്ടു നിന്നു. 23 ശതമാനം വോട്ടോടെ യാണ് സച്ചിന്‍ 21ാം നൂറ്റാണ്ടിന്റെ ബെസ്റ്റ് ടെസ്റ്റ് പ്ലെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനം ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര സങ്കക്കാരക്കാണ്. ആസ്‌ത്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് മൂന്നാമതും റിക്കി പോണ്ടിംഗ് നാലാമതുമായി. ദക്ഷിണാഫ്രിക്കന്‍ ആള്‍ റൗണ്ടര്‍ ജാക്വിസ് കാലിസാണ് അഞ്ചാം സ്ഥാനത്ത്. ഷെയിന്‍ വോണ്‍, എ ബി ഡിവില്ലേഴ്‌സ്, ഗ്ലെന്‍ മെക്ഗ്രാത്, മുത്തയ്യമുരളീധരന്‍, ഡെയില്‍ സ്റ്റെയിന്‍ എന്നിങ്ങനെയാണ് ടോപ് 10.
എന്നാല്‍, ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ മികച്ച പത്ത് പേരില്‍ ആദം ഗില്‍ക്രിസ്റ്റാണ് ഒന്നാംസ്ഥാനത്ത്. സച്ചിന്‍ അഞ്ചാംസ്ഥാനത്താണ്.
24 വര്‍ഷം നീണ്ട കരിയറില്‍ സച്ചിന്‍ 200 ടെസ്റ്റുകള്‍ കളിച്ചു. 53.78 ശരാശരിയില്‍ 15921 റണ്‍സ്. 51 സെഞ്ച്വറികള്‍ ,68 അര്‍ധസെഞ്ച്വറികള്‍.