ഇന്ത്യക്കാരനായ നികേഷ് അറോറയുടെ പ്രതിദിനം പ്രതിഫലം നാല് കോടി രൂപ

Posted on: June 25, 2015 2:01 pm | Last updated: June 25, 2015 at 2:05 pm

IndiaTv7e9bb3_Nikesh-Aroraടോക്കിയോ: ഇന്ത്യക്കാരനും ഗൂഗിളിന്റെ മുന്‍ എക്‌സിക്യൂട്ടിവുമായ നികേഷ് അറോറ ഒരു ദിവസം പ്രതിഫലം വാങ്ങുന്നത് നാല് കോടി രൂപ.ഒരു മാസത്തെ ശമ്പളം 120 കോടി രൂപയാണ്.ജപ്പാനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍മാരായ സോഫ്റ്റ് ബാങ്ക് കോര്‍പ്പിന്റെ പ്രസിഡന്റായി നിയമിതനായ നികേഷ് അറോറ 850.5 കോടി രൂപയാണ് ഓരോ വര്‍ഷവും പ്രതിഫലം കൈപ്പറ്റുന്നത്. 47 വയസുള്ള അറോറ നേരത്തെ കമ്പനി വൈസ് പ്രസിഡന്റായിരുന്നു. ആപ്പിള്‍ സിഇഒ ടിം കുക്ക്, മൈക്രോസോഫ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സത്യ നദേല എന്നിവരെയാണ് നികേഷ് അറോറ പ്രതിഫലത്തുകയുടെ കാര്യത്തില്‍ പിറകിലാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ സോഫ്റ്റ് ബാങ്കില്‍ ചേര്‍ന്ന അറോറ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം കമ്പനി സിഇഒ പദവിയും വഹിക്കുന്നുണ്ട്.
ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസറായിരുന്ന അറോറയുടെ പേരില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന എക്‌സിക്യൂട്ടീവെന്ന റെക്കോര്‍ഡും. 46.7 ദശലക്ഷം ഡോളറായിരുന്നു ഗൂഗിള്‍ അറോറക്ക് നല്‍കിയിരുന്നത്.അഥവാ 1 ഡോളര്‍-63 രൂപ.
ഇന്റര്‍നെറ്റ് ,ടെലികോം, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സോഫറ്റ്ബാങ്ക് ഗ്രൂപ്പ് പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ്. സോഫറ്റ് ബാങ്കിന്റെ 14 അംഗ ബോര്‍ഡില്‍ ജപ്പാനകാരല്ലാത്ത നാലുപേരില്‍ ഓരാളാണ് അറോറി.ജപ്പാന്‍ കമ്പനികള്‍ അപൂര്‍വ്വമായിട്ടേ 16 ബില്ല്യണില്‍ കൂടുതല്‍ ഒരു ബിസിനസ് എക്‌സിക്യൂട്ടീവ്‌ന് നല്‍കാറുള്ളൂ. എന്നാല്‍ സോഫ്റ്റ് ബാങ്ക് ഒരു വര്‍ഷമാവുന്നതിനുമുമ്പേ അറോറയ്ക്ക് 200 ബില്ല്യണ്‍ യെന്‍ നല്‍കിക്കഴിഞ്ഞു.നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും ബോസ്റ്റണ്‍ കോളേജില്‍ നിന്ന് ബിരുദാന്തരബിരുദവും നേടിയ അറോറ വാരണാസി ഐഐടിയില്‍നിന്നും ഇലക്ട്രിക് എഞ്ചിനീയറിങ്ങില്‍ ബിരുദവും നേടിയിട്ടുണ്ട്.