ധനേഷിന്റെ കയ്യില്‍ തന്റെ ശബ്ദരേഖയില്ല: കെഎം മാണി

Posted on: June 25, 2015 1:20 pm | Last updated: June 26, 2015 at 1:17 am

km maniതിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് താന്‍ കോഴ ആവശ്യപ്പെടുന്നതായുള്ള ശബ്ദരേഖ ബാറുടമ ധനേഷിന്റെ കയ്യിലുണ്ടെന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണന്ന് ധനമന്ത്രി കെ എം മാണി. ധനേഷിന്റെ കയ്യില്‍ തന്റെ ശബ്ദരേഖയില്ലെന്നും മാണി പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ്. 11 ബാറുകള്‍ നഷ്ടപ്പെട്ട ബാറുടമ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണന്നും മാണി പറഞ്ഞു.