പത്ത് രൂപാ നോട്ടിന്റെ പുതിയ പരമ്പരയുമായി റിസര്‍വ് ബാങ്ക്

Posted on: June 25, 2015 5:01 am | Last updated: June 25, 2015 at 1:02 am

തിരുവനന്തപുരം: പത്തു രൂപാ നോട്ടിന്റെ പുതിയ പരമ്പരയുമായി റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. 2005 മഹാത്മാഹാന്ധി പരമ്പരയിലുള്ള നോട്ടില്‍ ഇരുവശത്തും രൂപ ചിഹ്നവും (‘) നമ്പറിംഗ് പാനലില്‍ ‘ഡ’ എന്ന ഇന്‍സെറ്റ് അക്ഷരവും രേഖപ്പെടുത്തിയിരിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം ജി രാജന്റെ ഒപ്പോട് കൂടിയ നോട്ടിന്റെ പിറകുവശത്ത് അച്ചടിച്ച വര്‍ഷം 2015 എന്ന് രേഖപ്പെടുത്തിയിരിക്കും. 2005 ലെ മഹാത്മാഗാന്ധി പരമ്പരയിലെ നോട്ടുകളുടേതിന് തുല്യമായ രൂപകല്‍പ്പനയായിരിക്കും ഈ നോട്ടിന്റേതും.
10 രൂപയുടെ മുമ്പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും തുടര്‍ന്നും പ്രചാരത്തിലുണ്ടാവുമെന്ന് റിസര്‍വ് ബേങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.