ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആശ്വാസ ജയം

Posted on: June 24, 2015 10:13 pm | Last updated: June 24, 2015 at 10:30 pm
raina-dhawal-india
ബംഗ്ലാദേശിനെതിരെ ആശ്വാസ ജയം നേടിയ ഇന്ത്യന്‍ ടീം താരങ്ങളായ റെയ്‌നയുടെയും കുല്‍ക്കര്‍ണിയുടെയും ആഹ്ലാദം

മിര്‍പുര്‍: ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരം ജയിച്ച് ഇന്ത്യ മുഖം രക്ഷിച്ചു. ബംഗ്ലാദേശിനെ 77 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടത്തിയത്. ആദ്യ രണ്ടു മത്സരവും തോറ്റ ഇന്ത്യ പരമ്പര അടിയറവ് വച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 318

ബംഗ്ലാദേശിനെതിരെ എം.എസ് ധോനി ബൗണ്ടറി നേടുന്നു
ബംഗ്ലാദേശിനെതിരെ എം.എസ് ധോനി ബൗണ്ടറി നേടുന്നു

റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 240 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ആദ്യ രണ്ടുമത്സരവും തോറ്റ ഇന്ത്യ പരമ്പര അടിയറവ് വച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 317 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മൂന്നോവര്‍ ബാക്കി നില്‍ക്കെ 240 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ സുരേഷ് റെയ്‌നയും പത്തോവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനുമാണ് അവസാന മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.

ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലിന്റെ വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയുടെ ആഹ്ലാദം
ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലിന്റെ വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയുടെ ആഹ്ലാദം

സൗമ്യ സര്‍ക്കാരും (40) സാബീര്‍ റഹ്മാനും (43) ലിറ്റണ്‍ ദാസും (34) നാസീര്‍ ഹൊസൈനും (32) മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പൊരുതി നിന്നത്. നേരത്തെ ശിഖര്‍ ധവാന്റെയും (75) ക്യാപ്റ്റന്‍ ധോണിയുടെയും (69) അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. റെയ്‌നയും (38) അമ്പാട്ടി റായിഡുവും (44) മികച്ച് ബാറ്റ് ചെയ്തു.