പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായ് അന്തരിച്ചു

Posted on: June 24, 2015 4:14 pm | Last updated: June 25, 2015 at 1:51 am

praful bidwaiആംസ്റ്റര്‍ഡാം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രഫുല്‍ ബിദ്വായ്അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വച്ചായിരുന്നു അന്ത്യം. ആഹാരം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ടൈംസ് ഓഫ് ഇന്ത്യയില്‍ ഏറെക്കാലം പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച പ്രഫുല്‍ ബിദ്വായ് ഫ്രണ്ട്‌ലൈന്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, റീഡിഫ് ഉള്‍പ്പടെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. ദി ഗാര്‍ഡിയന്‍(ലണ്ടന്‍), ദി നേഷന്‍(ന്യൂയോര്‍ക്ക്) തുടങ്ങി ഇന്ത്യക്ക് പുറത്തുമുള്ള ദിനപത്രങ്ങളിലും പതിവായി എഴുതാറുണ്ടായിരുന്നു.