ന്യൂസിലാന്‍ഡില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

Posted on: June 24, 2015 6:00 am | Last updated: June 23, 2015 at 11:33 pm

_42W6326_620x310വെല്ലിംഗ്ടണ്‍: റഡാര്‍ സംവിധാനം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡിലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. റഡാര്‍ സംവിധാനത്തിന്റെ തകര്‍ച്ച ദേശവ്യാപകമായി നിലനില്‍ക്കുന്നുവെന്ന് അധികാരികള്‍ വ്യക്തമാക്കിയതോടെ ദേശീയ- അന്താരാഷ്ട്ര വിമാന സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചു. റഡാറിലെ തകരാര്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.48 മുതലാണ് ശ്രദ്ധയില്‍ പെട്ടതെന്ന് എയര്‍വേസ് ന്യൂസിലാന്‍ഡ് ട്വിറ്ററില്‍ കുറിച്ചു. മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദ് ചെയ്തുവെന്ന് ഗതാഗത മന്ത്രി സൈമണ്‍ ബ്രിഡ്ജസ് പറഞ്ഞു.
യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങളുടെ മുഴുവന്‍ വിമാനങ്ങളും യാത്ര റദ്ദാക്കിയിരിക്കുകയാണെന്ന് എയര്‍ ന്യൂസ്‌ലാന്‍ഡ് വക്താവ് മറിയ ഹോസ്‌കിംഗ് പറഞ്ഞു.