എംജി ഓഫ് ക്യാംപസ് സെന്ററുകള്‍ പൂട്ടാന്‍ ഉത്തരവ്‌

Posted on: June 20, 2015 11:39 am | Last updated: June 23, 2015 at 2:25 pm

MG-University-E9enYകോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗവര്‍ണറുടെ ഉത്തരവ്. സര്‍ക്കാര്‍ അനുമതിയില്ലാത്ത എല്ലാ ഓഫ് കാമ്പസ് സെന്ററുകളും അടച്ചുപൂട്ടാനാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുന്നത്. സര്‍വകലാശാലയുടെ അധികാര പരിധിയിലുള്ള ഓഫ് കാമ്പസ് സെന്ററുകളാണ് അടച്ചുപൂട്ടുന്നത്. ചട്ടങ്ങള്‍ പാലിക്കാതെ ഓഫ് കാമ്പസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായത്.