സച്ചിന്റെ ഭാരതരത്‌ന പിന്‍വലിക്കുമോ ?

Posted on: June 20, 2015 9:05 am | Last updated: June 20, 2015 at 11:06 am
SHARE

sachin4julyന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറിന് നല്‍കിയ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി. ഭോപാല്‍ സ്വദേശിയായ വി കെ നസ്‌വയാണ് സച്ചിനെതിരെ കോടതി കയറിയത്. ക്രിക്കറ്റ് ഇതിഹാസം വാണിജ്യ താത്പര്യമുള്ള നിരവധി പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഭാരതരത്‌നയോടുള്ള അനാദരവാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യ നടപടിയെന്നോണം സച്ചിന്‍ ഭാരതരത്‌നയോട് അനാദരവ് കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതി അസിസ്റ്റന്റ് സോളിസിറ്ററെ ചുമതലപ്പെടുത്തി. ഭാരതരത്‌ന ജേതാവ് പാലിക്കേണ്ടതായി സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ സച്ചിന്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. കഴിഞ്ഞ നവംബറിലായിരുന്നു സച്ചിന് രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചത്. 100 രാജ്യാന്തര സെഞ്ച്വറികള്‍ നേടിയ ഏക ലോക ക്രിക്കറ്ററാണ് സച്ചിന്‍.