ബേസില്‍ ഇന്ത്യന്‍ ക്യാമ്പില്‍

Posted on: June 20, 2015 6:02 am | Last updated: June 20, 2015 at 11:03 am

chn- basil (sports)കൊച്ചി: കേരളത്തിന്റെ യുവ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പി അണ്ടര്‍ 23 ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം സ്വദേശിയാണ്. ഈ മാസം 22 മുതല്‍ ജൂലൈ 11 വരെ ബെംഗളുരുവിലാണ് ക്യാമ്പ്.
നിലവില്‍ എം ആര്‍ എഫ് പേസ് ഫൗണ്ടേഷനില്‍ മുന്‍ ആസ്‌ത്രേലിയന്‍ താരം ഗ്ലെന്‍ മക്ഗ്രാത്തിന് കീഴില്‍ പരിശീലനം നേടി വരികയാണ് ബേസില്‍ തമ്പി.
ഈ വര്‍ഷം കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച ബേസില്‍ തമ്പി മികച്ച പ്രകടനം കാഴ്ച്ച വെച്ച് ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു.