Connect with us

Malappuram

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്; പരാതികള്‍ അധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ

Published

|

Last Updated

തിരൂര്‍: പരാചികള്‍ക്ക് തീര്‍പ്പുണ്ടാക്കുന്നതിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മീഷന്‍ തിരൂരില്‍ സംറ്റിംഗ് നടത്തി. 57 പരാതികള്‍ പരിഗണിച്ച കമ്മീഷന്‍ 12 പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കി. ലഭ്യമായ പരാതികളില്‍ അധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകാത്തതിനുമെതിരെയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കെ മോഹന്‍ കുമാര്‍ പറഞ്ഞു.
മഞ്ചേരി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ച് സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് മനുഷ്യാവകാശ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആയി ഉയര്‍ന്നപ്പോഴുണ്ടായ പ്രതീക്ഷ വര്‍ധിച്ചെങ്കിലും അതിനു ആനുപാതികമായി മികവ് കൈവരിക്കാനാകാത്തത് നിരാശജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറ്റിംഗിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജിലെ രണ്ട് നിലകളില്‍ മാത്രമേ രോഗികളെ കിടത്തി ചികിത്സിക്കുന്നൊള്ളുവെന്നും ഡോക്ടര്‍മാര്‍ കുറച്ചു സമയത്തു മാത്രമേ പരിശോധന നടത്തുന്നൊള്ളുവെന്ന പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. 12 വര്‍ഷമായി യു പി, എല്‍ പി സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്ക് തുഛമായ വേതനമാണ് ലഭിക്കുന്നതെത്. ഇതിന് പരിഹാരം തേടിയുള്ള പരാതിയില്‍ ജില്ലാ പ്ലാനിംഗ് കമ്മീഷന്‍ ഇടപെട്ട് ഇത്തരത്തിലുള്ള അധ്യാപകരുടെ ശമ്പളത്തിന് പദ്ധതി തയ്യാറാക്കാമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഫണ്ടില്‍ നിന്ന് ചെലവഴിച്ച് അധ്യാപകരുടെ പരാതി പരിഹരിക്കാമെന്നുമുള്ള നിര്‍ദേശം കമ്മീഷന്‍ മുന്നോട്ട് വെച്ചു.
സിറ്റിംഗില്‍ പോലീസിലെയും ആരോഗ്യ രംഗത്തെയും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയുള്ള പരാതികളാണ് അധികവും. മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ വേതനം സംബന്ധിച്ച് ജീവനക്കാര്‍ നല്‍കിയ പരാതിയും 75 വയസ്സുകഴിഞ്ഞയാളെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും കുടുംബ പ്രശ്‌നങ്ങളും കമ്മീഷനു മുന്നില്‍ പരാതിയായി എത്തി. അടുത്ത സിറ്റിംഗ് അടുത്തമാസം ആറിന് തിരൂര്‍ ടി ബിയില്‍ നടക്കും.

---- facebook comment plugin here -----

Latest