എസ്എഫ്‌ഐയില്‍ വിഭാഗീയത നിലനില്‍ക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്

Posted on: June 19, 2015 5:44 pm | Last updated: June 19, 2015 at 10:31 pm

sfiതൃശൂര്‍: എസ്എഫ്‌ഐയില്‍ വിഭാഗീയത നിലനില്‍ക്കുന്നതായി സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്. സമരങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതില്‍ സംഘടനയ്ക്കു വീഴ്ച പറ്റി. എസ്എഫ്‌ഐക്കു സ്വാശ്രയ സ്ഥാപനങ്ങളില്‍ സ്വാധീനം കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ശക്തമായ വിഭാഗീയത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തുന്നു. എസ്എഫ്‌ഐ സര്‍ക്കുലര്‍ സംഘടനയായെന്ന സ്വയംവിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

സെക്രട്ടേറിയറ്റിലെ 17 പേരെയും നീക്കും. നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും 37 പേര്‍ ഒഴിവാകും. പ്രായ പരിധി 25 വയസായി നിജപ്പെടുത്താന്‍ തീരുമാനം. പ്രായ പരിധി കഴിഞ്ഞ ജില്ലാ ഭാരാവാഹികളെയും മാറ്റും. സമ്മേളന ശേഷം ജില്ലാ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്താകും മാറ്റുക.