റംസാനിലെ ആദ്യ വെള്ളി; വിശ്വാസികളെ കൊണ്ട് നിറഞ്ഞ് പള്ളികള്‍

Posted on: June 19, 2015 1:30 pm | Last updated: June 17, 2015 at 8:33 pm
SHARE

niskaramകോഴിക്കോട്: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാനിലെ ആദ്യ വെള്ളിയാഴ്ച്ച പള്ളികള്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. വളരെ നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിയിരുന്നു. നഗരത്തിലെ പല പള്ളികളിലും നമസ്‌കാരത്തിനെത്തിയവരുടെ നിര പള്ളിക്ക് പുറത്തേക്കും നീണ്ടു. റംസാനിലെ പകലിരവുകള്‍ പരമാവധി പുണ്യകരമാക്കണമെന്നും വിചാരണനാളില്‍ റംസാന്‍ അനൂകൂലമായി സാക്ഷി നില്‍ക്കുന്ന വിധം റംസാനെ ഹൃദയത്തിലേറ്റണമെന്നും ഖത്വീബുമാര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. റംസാന്റെ വിശുദ്ധിയെ ജീവിതത്തിലേക്കാവാഹിക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയാണ് വിശ്വാസികള്‍ പള്ളികളില്‍ നിന്ന് മടങ്ങിയത്.