ജോയ്ആലുക്കാസ്, ഇറോസ് ഗ്രൂപ്പ് സൂപ്പര്‍ ബ്രാന്‍ഡുകള്‍

Posted on: June 18, 2015 9:12 pm | Last updated: June 18, 2015 at 9:12 pm
സുപ്പര്‍ബ്രാന്‍ഡ് കൗണ്‍സില്‍ ചെയര്‍മാന്‍ മൈക്ക് ഇംഗ്ലീഷില്‍ നിന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്‌സി. ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയി ആലുക്കാസ് സൂപ്പര്‍ ബ്രാന്‍ഡ് പദവി  സ്വീകരിക്കുന്നു. ഡയറക്ടര്‍ സോണിയ ജോണ്‍ പോള്‍ സമീപം.
സുപ്പര്‍ബ്രാന്‍ഡ് കൗണ്‍സില്‍ ചെയര്‍മാന്‍ മൈക്ക് ഇംഗ്ലീഷില്‍ നിന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്‌സി. ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയി ആലുക്കാസ് സൂപ്പര്‍ ബ്രാന്‍ഡ് പദവി
സ്വീകരിക്കുന്നു. ഡയറക്ടര്‍ സോണിയ ജോണ്‍ പോള്‍ സമീപം.

ദുബൈ: സുപ്പര്‍ബ്രാന്‍ഡ്‌സിന്റെ ഈവര്‍ഷത്തെ ബഹുമതിക്ക് ഇറോസ് ഗ്രൂപ്പ്, ജോയ്ആലുക്കാസ് തുടങ്ങിയ ഗ്രൂപ്പുകള്‍ അര്‍ഹരായി. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, യു എ ഇഎക്‌സ്‌ചേഞ്ച്, എന്‍ എം സി ഹെല്‍ത് കെയര്‍, ജീപാസ്, മോറിസണ്‍ ആന്‍ഡ് മേനോന്‍ തുടങ്ങിയവയും ആദരിക്കപ്പെട്ടവയില്‍ ഉള്‍പെടുന്നു. യു എ ഇയിലെ ആയിരത്തി അഞ്ഞൂറിലേറെ ബ്രാന്‍ഡുകളില്‍ നിന്നാണ് സുപ്പര്‍ ബ്രാന്‍ഡുകളെ തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു. സൂപ്പര്‍ ബ്രാന്‍ഡുകളുടെ കോഫി ബുക്കും ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു. പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഓണ്‍ലൈന്‍ വോട്ടിങ്ങും ജേതാക്കളെ കണ്ടെത്താന്‍ ഉപയോഗിച്ചതായി സുപ്പര്‍ബ്രാന്‍ഡ്‌സ് ഡയറക്ടര്‍ മൈക്ക് ഇംഗ്ലീഷ് അറിയിച്ചു.
ജോയ്ആലുക്കാസ് തുടര്‍ച്ചയായി ആറാം വര്‍ഷവും മലബാര്‍ ഗോള്‍ഡ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവുമാണ് രാജ്യാന്തര തലത്തില്‍ ബ്രാന്‍ഡ് മികവിന്റെ പട്ടികയില്‍ സ്ഥാനം നേടിയത്. ജോയ്ആലുക്കാസിനുവേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയ് ആലുക്കാസ്, ഡയറക്ടര്‍ സോണിയ ജോണ്‍ പോള്‍ എന്നിവര്‍ അവാര്‍ഡ് സ്വീകരിച്ചു.