യു എസില്‍ കറുത്തവര്‍ഗക്കാരുടെ ചര്‍ച്ചില്‍ വെടിവെപ്പ്; ഒന്‍പത് മരണം

Posted on: June 18, 2015 11:49 am | Last updated: June 18, 2015 at 2:50 pm

us church shooting
കരോലിന: യു എസില്‍ കറുത്ത വര്‍ഗക്കാരായ ക്രൈസ്തവരുടെ ദേവാലയത്തില്‍ വെടിവെപ്പ്. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. സൗത്ത് കരോലിനയിലെ ചാള്‍സ്ടണ്‍ ചര്‍ച്ചിലാണ് സംഭവം. ഇന്നലെ വൈകീട്ട് പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ പള്ളിയിലേക്ക് ഇരച്ചുകയറി വെടിവെക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാള പിടികൂടാനായിട്ടില്ല.