ഫാറൂഖ് നഈമിയുടെ വാര്‍ഷിക പ്രഭാഷണം സ്വാഗത സംഘമായി

Posted on: June 18, 2015 12:04 am | Last updated: June 18, 2015 at 12:04 am

തിരൂര്‍ : റമസാന്‍ ആത്മ വിചാരത്തിന്റെ മാസം എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തിരൂരില്‍ നടത്തുന്ന റമസാന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. പി എ മുഹമ്മദ് ഫാറൂഖ് നഈമിയാണ് പ്രഭാഷകന്‍. ഈ മാസം 20, 21, 22 എന്നീ ദിവസങ്ങളില്‍ വാഗണ്‍ ട്രാജഡി ഹാളിലാണ് പരിപാടി. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും പ്രഭാഷണ പരമ്പര.
സ്വാഗതസംഘം ഭാരവാഹികളായി ബാവ ഹാജി തലക്കടത്തൂര്‍ (ചെയര്‍മാന്‍), അബ്ദുസ്വമദ് മുട്ടനൂര്‍ (ജനറല്‍ കണ്‍വീനര്‍), യാഹു സാഹിബ് തിരൂര്‍ (ട്രഷര്‍), യഅ്ഖൂബ് ഹാജി, മുനീറുല്‍ ഇസ്ലാം നിസാമി, സൂപ്പിക്കുട്ടി സഖാഫി (വൈസ് ചെയര്‍മാന്‍), നൗഷാദ് സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി, ലത്തീഫ് മാസ്റ്റര്‍ കൂട്ടായി (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.