ജാമിയ മിസ്ബാഹുല്‍ ഹുദ പരീക്ഷാഫലം പ്രഖ്യാപിച്ചു

Posted on: June 18, 2015 4:57 am | Last updated: June 17, 2015 at 11:57 pm

നാഗര്‍പട്ടണം: ജാമിയ മിസ്ബാഹുല്‍ ഹുദ തഖസ്സുസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മുഹമ്മദ് റാഫി മിസ്ബാഹി പതിനാറുങ്ങല്‍ ഒന്നാം റാങ്കും മിസ്ബാഹുല്‍ ഹുദയിലെ എട്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹാഫിള് അനസ് മിസ്ബാഹി വെല്ലൂര് രണ്ടാം റാങ്കും ചാപ്പനങ്ങാടി അബ്ദുല്‍ റഹ്മാന്‍ മിസ്ബാഹി മൂന്നാം റാങ്കും കരസ്ഥമാക്കി.
സ്ഥാപനത്തില്‍ നടന്ന 103ാം വാര്‍ഷിക 69ാം സനദ് ദാന സമ്മേളനത്തിന്റെ മുഖ്യ അതിഥിയായി എത്തിയ ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദില്‍ നിന്നും ഇവര്‍ സനദുകള്‍ ഏറ്റുവാങ്ങി. സമ്മേളനത്തില്‍ ഡോ: ഹുസൈന്‍ സഖാഫി, മുഖ്താര്‍ ഹസ്രത്ത് എന്നിവര്‍ സംസാരിച്ചു. സ്ഥാപനത്തിലേക്കുള്ള പുതിയ അഡ്മിഷനുള്ള ഇന്റര്‍വ്യു ആഗസ്റ്റ് ഒന്നിനു ആരംഭിക്കും.