റമസാന്‍ പ്രഭാഷണം: ഹുസെെന്‍ സഖാഫിക്ക് യുഎഇ ഒൗഖാഫിന്റെ ഉൗഷ്മള വരവേല്‍പ്പ്

Posted on: June 17, 2015 3:27 pm | Last updated: June 17, 2015 at 10:17 pm
unnamed
വിശുദ്ധ റമസാൻ മാസത്തിൽ യു, എ , ഇ യിൽ മതപ്രഭാഷണത്തിന് എത്തിയ യു, എ , ഇ പ്രസിഡൻറെ അതിഥി മർക്കസ് വൈസ് ചാൻസിലർ ഡോക്ടർ ഉസൈൻ സഖാഫി ചുള്ളികോടിനെ അബുദാബിവിമാനത്താവളത്തിൽ യു, എ , ഇ മതകാര്യ വകുപ്പ് പ്രതിനിധികൾ സീകരിക്കുന്നു .

അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അതിഥിയായി മര്‍കസ് യൂനിവേഴ്‌സിറ്റി വൈ. ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് റമസാന്‍ പ്രഭാഷണത്തിനായി യു എ ഇയിലെത്തി. ഇന്നലെ രാവിലെ ഒമ്പതിന് അബുദാബി വിമാനത്താവളത്തിലെ അതിഥി ലോഞ്ചില്‍ യു എ ഇ മതകാര്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഉബൈദ് അല്‍ മസ്‌റൂഇയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

റമസാനിലെ 30 ദിവസത്തില്‍ മൂന്ന് സമയങ്ങളിലെ നിസ്‌കാരത്തിന് ശേഷമാണ് വിവിധ നാല് ഭാഷകളിലായി യു എ ഇയിലെ തിരഞ്ഞെടുത്ത പള്ളികളില്‍ പ്രഭാഷണം നടത്തുക. ജൂലൈ മൂന്നിന് അബുദാബി നാഷനല്‍ തിയേറ്ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പങ്കെടുക്കുന്ന വിപുലമായ റമസാന്‍ പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്. അറബി, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് പ്രധാനമായും ബഹുഭാഷ പ്രഭാഷകനായ ഹുസൈന്‍ സഖാഫി പ്രഭാഷണം നടത്തുക. യു എ ഇയിലെ എല്ലാ എമിറേറ്റുകളിലേയും പ്രധാന പള്ളികളിലും ഹുസൈന്‍ സഖാഫിയുടെ റമസാന്‍ പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്.
Chullikode at uae
ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ ഐ സി എഫ് പ്രവര്‍ത്തകര്‍ അബുദാബി വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമസാന്‍ പ്രഭാഷണത്തിന് അബുദാബിയില്‍ വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. ഉസ്മാന്‍ സഖാഫി തിരുവത്ര ചെയര്‍മാനും ഹംസ അഹ്‌സനി ജനറല്‍ കണ്‍വീനറുമായി 101 അംഗ സ്വാഗത സംഘമാണ് രൂപവത്കരിച്ചത്.
ഉസ്മാന്‍ സഖാഫി തിരുവത്ര (ചെയര്‍), ഉമര്‍ മുസ്‌ലിയാര്‍ കണ്ണൂര്‍, സിദ്ദീഖ് അന്‍വരി, ശംസുദ്ദീന്‍ ഹാജി, ഇബ്‌റാഹീം ബാഖവി, മുസ്തഫ ഹാജി (വൈ. ചെയര്‍), ഹംസ അഹ്‌സനി (ജന. കണ്‍), സമദ് സഖാഫി, മുഹമ്മദ് അബ്ദുല്‍ ബാരി, എസ് എം കടവല്ലൂര്‍, അബ്ദുല്ല അമാന്‍ കെ, കെ പി എം ശാഫി പട്ടുവം (കണ്‍), പി സി മുഹമ്മദ് ഹാജി (ട്രഷറര്‍). വിവിധ സബ്കമ്മിറ്റികളായി സിദ്ദീഖ് പൊന്നാട്, ഫഹദ് സഖാഫി, അബ്ദുല്‍ ലത്വീഫ് ഹാജി വടക്കുമ്പാട്, അബൂബക്കര്‍ അസ്ഹരി, റാശിദ് പൂമാടം, ഹമീദ് പരപ്പ, അബൂബക്കര്‍ ഹാജി വില്യാപ്പള്ളി എന്നിവരെ തിരഞ്ഞെടുത്തു.