ഇന്‍സാഗിയെ മിലാന്‍ പുറത്താക്കി

Posted on: June 17, 2015 5:31 am | Last updated: June 17, 2015 at 12:32 am

sagiമിലാന്‍: ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാന്‍ ഫിലിപോ ഇന്‍സാഗിയെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കി. സാംഡോറിയയുടെ പരിശീലക സ്ഥാനമൊഴിഞ്ഞ സെര്‍ബിയന്‍ കോച്ച് മിഹലോവിചാണ് മിലാന്റെ പുതിയ കോച്ച്. സീരി എയില്‍ പത്താം സ്ഥാനത്തായ മിലാന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് യോഗ്യത നേടാനും സാധിച്ചിരുന്നില്ല.
രണ്ട് വര്‍ഷത്തിനിടെ മിലാന്‍ നിയമിക്കുന്ന നാലാമത്തെ പരിശീലകനാണ് മിഹലോവിച്. മാസിമിലിയാനോ അലെഗ്രി, ക്ലാരന്‍സ് സീഡോര്‍ഫ്, എന്നിവരായിരുന്നു ഇന്‍സാഗിക്ക് മുമ്പ് പുറത്താക്കപ്പെട്ടവര്‍. ഇതില്‍ മാസിമിലിയാനോ അലെഗ്രി ഇറ്റലിയില്‍ യുവെന്റസിന്റെ പരിശീലകനാവുകയും ക്ലബ്ബിന് സീരി എ, ഇറ്റാലിയന്‍ കപ്പ് എന്നിവ നേടിക്കൊടുക്കുകയും ചെയ്തു. യുവെന്റസ് ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സപ്പായതും അലെഗ്രിയുടെ തിളക്കമേറ്റി.