2020ഓടെ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ 1.4 കോടിയാകും

Posted on: June 17, 2015 6:00 am | Last updated: June 17, 2015 at 12:11 am

mobile phoneമുംബൈ: 2020ഓടെ രാജ്യത്ത് 1.4 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ടെലിഫോണ്‍ നി ര്‍മാണ കമ്പനി പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം രാജ്യത്ത് വലിയ തോതിതില്‍ കൂടുമെന്ന് പറയുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 970 ദശലക്ഷത്തോളം മൊബൈയില്‍ ഉപഭോക്താക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താകളുടെ പുതിയ പ്രവണതകള്‍, അവരുടെ പെരുമാറ്റങ്ങള്‍, സാങ്കേതിക വിദ്യയുടെ ഉപയോഗം, മൊബൈല്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ നടത്തിയത്. രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും 2020ഓടെ ക്രമാതീതമായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 130 ദശലക്ഷത്തില്‍ നിന്ന് 750 ദശലക്ഷമായി വര്‍ധിക്കമെ ന്നാ ണ് സര്‍വേ ഫലം. 50ന് മുകളില്‍ പ്രായമുള്ളവരുടെ സ്മാ ര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നാല് മടങ്ങ് വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വിഡിയോ കാണുന്നതിനടക്കമുള്ള കാര്യങ്ങള്‍ക്കാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ പ്രധാനമായും നെറ്റ്‌വര്‍ക്ക് ഡാറ്റകള്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. വിവിധ മൊബൈല്‍ നിര്‍മാണ കമ്പനികളുടെ വരും വര്‍ഷങ്ങളില്‍ ഉണ്ടായേക്കാവുന്ന വാണിജ്യവും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്.