ശ്രീനഗര്‍ വിമാനത്താവളത്തിലെ സര്‍വീസ് പുനരാരംഭിച്ചു

Posted on: June 16, 2015 6:59 pm | Last updated: June 16, 2015 at 6:59 pm

sreaanagar airportശ്രീനഗര്‍: എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് തടസപ്പെട്ട ശ്രീനഗര്‍ വിമാനത്താവളത്തിലെ സര്‍വീസ് പുനരാരംഭിച്ചു. പൊട്ടിത്തെറിച്ച ടയറിന്റെ അവശിഷ്ടങ്ങള്‍ മുഴുവനായും നീക്കം ചെയ്തുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എയര്‍ ഇന്ത്യയുടെ ഐസി 821 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഈ വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയിരിക്കുകയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയും ശ്രീനഗറില്‍നിന്നുളള വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു. പൊട്ടിത്തെറിച്ച ടയറിന്റെ അവശിഷ്ടങ്ങള്‍ റണ്‍വേയില്‍നിന്നു മാറ്റാന്‍ സമയമെടുത്തതിനാല്‍ ഇവിടെനിന്നു പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദാക്കുകയായിരുന്നു. ശ്രീനഗറില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ചണ്ഡിഗഡ് വിമാനത്താവളത്തിലേക്കു തിരിച്ചുവിടുകയും ചെയ്തിരുന്നു. എട്ടോളം സര്‍വീസുകളെയാണ് അപകടം ബാധിച്ചത്.