Connect with us

Eranakulam

റിക്രൂട്ട്‌മെന്റ് തട്ടിപ്പ്്: പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പുകള്‍ക്ക് വഴിവിട്ട് സഹായം നല്‍കിയ കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ സി ബി ഐ അറസ്റ്റു ചെയ്തു. ആറ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഉള്‍പ്പെട്ട നാല് തട്ടിപ്പു കേസുകളിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഓഫീസില്‍ നിന്ന് ഇന്നലെ ഉച്ചക്ക് അറസ്റ്റു ചെയ്ത അഡോള്‍ഫസിനെ ഇന്ന് രാവിലെ കൊച്ചിയിലെ സി ബി ഐ. പ്രത്യേക കോടതിയില്‍ ഹാജരാക്കും. നൂറുകോടിയിലധികം രൂപയുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ കൊച്ചിയിലെ അല്‍സറഫ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്‌സ്, സമാനമായ തട്ടിപ്പു നടത്തിയ കൊച്ചിയിലെ തന്നെ മാത്യു ഇന്റര്‍നാഷനല്‍, ജെ കെ ഇന്റര്‍നാഷനല്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ചങ്ങനാശേരിയിലെ പാന്‍ഏഷ്യന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നീ സ്ഥാപനങ്ങളെ വഴിവിട്ടു സഹായിച്ചതിനാണ് അഡോള്‍ഫസിനെതിരെ കേസുള്ളത്. കുവൈറ്റിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് ലൈസന്‍സ് ലഭിച്ച മുംബൈയിലെ മുനവ്വറ അസോസിയേറ്റ്‌സില്‍ നിന്ന് 400 നഴ്‌സുമാരെ റിക്രൂട്ടചെയ്യുന്നതിന് അനധികൃതമായി ഉപകരാര്‍ നേടിയ കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ അധിക തുക ഈടാക്കി റിക്രൂട്ട്‌മെന്റ് നടത്തിയതാണ് രണ്ടാമത്തെ കേസ്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പേ തന്നെ മാത്യു ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റിനുള്ള പരസ്യപ്രചാരണങ്ങള്‍ നടത്തി.
ഇത് അറിഞ്ഞിട്ടും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഒരു നടപടിയും എടുത്തില്ലെന്ന് സി ബി ഐ നല്‍കിയ എഫ് ഐ ആറില്‍ പറയുന്നത്. പ്രതി ചേര്‍ക്കപ്പെട്ട ശേഷവും അഡോള്‍ഫസ് തട്ടിപ്പ് തുടര്‍ന്നുവെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെ ദിവസങ്ങള്‍ക്ക് മുമ്പ് കുണ്ടന്നൂരിലെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന റിക്രൂട്ട്‌മെന്റിനും അഡോള്‍ഫസിന്റെ ഒത്താശ ലഭിച്ചു. ഈ റിക്രൂട്ടമെന്റ് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്്.

Latest