കരിപ്പൂര്‍ വെടിവെപ്പ്: അജിത്കുമാര്‍ അറസ്റ്റില്‍; സിഎെഎസ്എഫ് ഭടന്മാര്‍ റിമാന്‍ഡില്‍

Posted on: June 15, 2015 2:10 pm | Last updated: June 16, 2015 at 12:31 am
SHARE

karipur-airport-clash-cctv-visualsകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഘര്‍ഷത്തിന് തുടക്കമിട്ട ഫയര്‍ ആന്‍ഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ അജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജിത്കുമാറിനെ ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ കൊണ്ടോട്ടി പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് സി ഐ എസ് എഫ് ഉദ്യോഗസ്ഥരെയും മഞ്ചേരി സി ജെ എം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അജിത്കുമാറിനെ സി ഐ എസ് എഫ് ഭടന്മാന്‍ സുരക്ഷാപരിശോധനക്ക് വിധേയനാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കമാണ് സംഘര്‍ഷത്തിലും പിന്നീട് വെടിവെപ്പിലും കലാശിച്ചത്.