സുഷമാ സ്വരാജിന് പിന്തുണയുമായി ബി ജെ പി

Posted on: June 14, 2015 4:11 pm | Last updated: June 16, 2015 at 12:30 am
SHARE

amith sha on sushamaന്യൂഡല്‍ഹി: ലളിത് മോഡിക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് പിന്തുണയുമായ ബി ജെ പി. ഇന്ത്യക്കാരന്‍ എന്ന പരിഗണന വെച്ചാണ് ലളിത് മോഡിയെ സഹായിക്കാന്‍ സുഷമാ സ്വരാജ് ഇടപെട്ടതെന്ന് ബി ജെ പി പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കുന്നവരാണ് സംഭവം വിവാദമാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും സുഷമാ സ്വരാജിനെ ന്യായീകരിച്ച് രംഗത്തെത്തി. ബ്രിട്ടീഷ് നിയമമനുസരിച്ച് ഇക്കാര്യം പരിഗണിക്കാമെന്നാണ് ഹൈക്കമ്മീഷണറോട് പറഞ്ഞത്. അതൊരു ശിപാര്‍ശയായിരുന്നില്ല. സുഷമ ചെയ്തത് ശരിതന്നെയാണ്. സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.