പി സി ജോര്‍ജിന്റെ അച്ചടക്ക ലംഘനം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷന്‍

Posted on: June 14, 2015 5:25 pm | Last updated: June 16, 2015 at 12:32 am
SHARE

mani-pc

തിരുവനന്തപുരം: പി സി ജോര്‍ജിന്റെ അച്ചടക്ക ലംഘനം അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി മൂന്നംഗ കമ്മീഷനെ നിയമിച്ചു. തോമസ് ഉണ്ണിയാടന്‍, ജോയ് എബ്രഹാം, ആന്റണി രാജു എന്നിവരാണ് സമിതി അംഗങ്ങള്‍. പി സി ജോര്‍ജിന്റെ മുന്നണി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തെളിവുകള്‍ സമിതി ശേഖരിക്കും. അതിന് ശേഷമായിരിക്കും കൂടുതല്‍ നടപടികളുണ്ടാവുക.

പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി യോഗം അംഗീകരിച്ചു. മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ സസ്‌പെന്‍ഷന്‍ നീട്ടാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.