Connect with us

Kerala

കെഎസ്ആര്‍ടിസി വോള്‍വോ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ട് മരണം

Published

|

Last Updated

തൃശൂര്‍: കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സര്‍വീസ് തുടങ്ങുന്നതിനായി ഗ്യാരേജിൽ നിന്ന് സ്റ്റാൻറിേലക്ക് ബസ് എടുക്കുന്നതിനിടെ നിയന്ത്രണ‌ംവിടുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ സ്റ്റാന്‍ഡില്‍ ആളുകള്‍ കുറവായത് അപകടത്തിന്റെ തീവ്രത കുറച്ചു.

---- facebook comment plugin here -----

Latest