കരിപ്പൂര്‍ സംഭവം: 50 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സ്ഥലംമാറ്റം

Posted on: June 13, 2015 12:11 pm | Last updated: June 14, 2015 at 10:52 am

karipur-2.jpg.image.784.410കൊണ്ടോട്ടി; കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് 50 സിആര്‍പിഎഫ് ജവാന്മാരെ സ്ഥലം മാറ്റി. സംഭവവുമായി നേരിട്ട് ബന്ധമുള്ള ജവാന്മാരെ സ്ഥലം മാറ്റി ഉത്തരവ് പുറത്തിറങ്ങി. ബാംഗ്ലൂരിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോടികളുടെ നഷ്ടമാണ് അക്രമണങ്ങളില്‍ വിമാനത്താവളത്തിന് ഉണ്ടായത്. ഇതെ തുടര്‍ന്നാണ് സിഐഎസ്എഫ് സ്ഥലം മാറ്റത്തിന് ഉത്തരവിട്ടത്.