ടാങ്കര്‍ ലോറിയില്‍ നിന്ന് അമോണിയ വാതകം ചോര്‍ന്ന് ആറുപേര്‍ മരിച്ചു

Posted on: June 13, 2015 9:48 am | Last updated: June 14, 2015 at 10:51 am

punjab-ammonia-gas-leak-650_650x400_61434164495ലുധിയാന: പഞ്ചാബില്‍ അമോണിയ വാതകം ചോര്‍ന്ന് ആറുപേര്‍ മരിച്ചു.100 ലേറെ പേര്‍ക്ക് ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറില്‍ നിന്ന് ചോര്‍ന്ന അമോണിയ ശ്വസിച്ചാണ് ദുരന്തമുണ്ടായത്. പഞ്ചാബിലെ ലുധിയാനയിലാലെ ധോര ബൈപ്പാസ് റോഡിലായിരുന്നു സംഭവം. കനാലിന് മുകളിലൂടെയുള്ള പാലത്തില്‍ കുടുങ്ങിയ ടാങ്കറില്‍ നിന്നും ചോര്‍ന്ന് അമോണിയ പ്രദേശത്ത് പടരുകയായിരുന്നു. സമീപ പ്രദേശത്തെ വീടുകളില്‍ നിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു. ഗുജറാത്തില്‍ നിന്ന് ലുധിയാനയിലേക്ക് വരികയായിരുന്നു ടാങ്കര്‍.ആറ് പേരും സംഭവസ്ഥലത്ത് വെച്ച തന്നെ മരിച്ചതായി ദോര പോലീസ് അറിയിച്ചു.