ഇഹ്‌യാഉസ്സുന്ന: റാങ്കുകള്‍ വീണ്ടും നുസ്‌റത് വിദ്യാര്‍ത്ഥികള്‍ക്ക്

Posted on: June 13, 2015 12:13 am | Last updated: June 13, 2015 at 12:13 am

vahidphotoരണ്ടത്താണി: ഒതുക്കുങ്ങല്‍ ഇഹ്‌യാഉസുന്ന:മുതവ്വല്‍ വാര്‍ഷിക പരീക്ഷയില്‍ രണ്ടത്താണി ജാമിഅ നുസ്‌റത് പൂര്‍വ വിദ്യാര്‍ഥികളായ അബ്ദുല്‍ വാഹിദ് നുസ്‌രി ഒന്നാം റാങ്കും, ഹുസൈന്‍ നുസ്‌രി നാലാം റാങ്കും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷവും ഒന്നാം റാങ്കും, നാലാം റാങ്കും നുസ്‌റത് വിദ്യാര്‍ഥികള്‍ക്കായിരുന്നു. ആറ്റുപുറം അലി ബാഖവിയുടെ നാലാമത്തെ പുത്രനാണ് ഒന്നാം റാങ്ക് കാരസ്ഥമാക്കിയ അബ്ദുല്‍ വാഹിദ് നുസ്‌രി. തുടര്‍ച്ചയായ നാലാമത്തെ വര്‍ഷമാണ് ഇദ്ദേഹത്തിന്റെ മക്കള്‍ ഇതേ സ്ഥാപനത്തില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്. റാങ്ക് ജേതാക്കളെ സ്ഥാപനാധികാരികളും, സ്റ്റാഫും, വിദ്യാര്‍ഥികളും അഭിനന്ദിച്ചു.