തോമറിനെതിരായ കേസ്; പാര്‍ട്ടി അന്വേഷണത്തിന് ശേഷം നടപടി;സഞ്ജയ് സിംഗ്

Posted on: June 12, 2015 10:16 pm | Last updated: June 12, 2015 at 10:16 pm
SANJAY SINGH
സഞ്ജയ് സിംഗ്

ന്യൂഡല്‍ഹി: ആം ആദ്മി നേതാവും മുന്‍ നിയമമന്ത്രിയുമായ ജിതേന്ദര്‍ തോമറിനെതിരായ കേസ് പാര്‍ട്ടിയുടെ ആഭ്യന്തര ഘടകം അന്വേഷിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് അതിന്റേതായ സംവിധാനങ്ങളുണ്ട്. അങ്ങനെയുളള അന്വേഷണത്തിനുശേഷം മാത്രമേ പാര്‍ട്ടി നടപടികളിലേക്ക് കടക്കുകയുളളുവെന്നും സഞ്ജയ്‌സിംഗ് പറഞ്ഞു.

അതേസമയം, ഒരേവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടു നടപടി സ്വീകരിക്കുകയാണെന്നു സഞ്ജയ് കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയുടെയും രാംശങ്കര്‍ കഥേരിയയുടെയും വ്യാജബിരുദ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഇവര്‍ക്കതിരെ നടപടിയെടുക്കാനും ഡല്‍ഹിപോലീസ് ആര്‍ജവം കാണിക്കണമെന്നും സഞ്ജയ്‌സിംഗ് പറഞ്ഞു.