വ്യാജ ബിരുദ കേസ്: ജിതേന്ദ്ര തോമറിനെതിരെ പ്രതിഷേധം

Posted on: June 12, 2015 7:55 pm | Last updated: June 13, 2015 at 12:28 am

jithendra singhപാറ്റ്‌ന: വ്യാജ ബിരുദ കേസില്‍ പിടിയിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര തോമറിനെതിരെ പ്രതിഷേധം. ബിഹാറില്‍ തെളിവെടുപ്പിനു കൊണ്ടുവന്ന തോമറിനു നേരെ പ്രതിഷേധക്കാര്‍ മഷിയൊവിച്ചു. ബിഹാറിലെ വിശ്വനാഥ് സിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഗല്‍ സ്റ്റഡി കോളജിലായിരുന്നു തോമറിനെ തെളിവെടുപ്പിനായി കൊണ്ടു പോയത്.

തോമര്‍ ബിഎസ്‌സി പഠനം നടത്തിയെന്ന് അവകാശപ്പെടുന്ന ഫൈസാബാദിലെ കെഎസ് സാകേത് പിജി കോളജിലും ആര്‍എംഎല്‍ അവധ് സര്‍വകലാശാലയിലും വ്യാഴാഴ്ച അദ്ദേഹത്തെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു.