ഉമ്മന്‍ചാണ്ടിയുടെ അപരന്‍ സൗദിയിലും

Posted on: June 11, 2015 6:28 pm | Last updated: June 11, 2015 at 7:33 pm
OOMMEN1
സൗദിയിലെ മുഖ്യമന്ത്രി ‘ഉമ്മന്‍ചാണ്ടി’യുടെ അപരന്‍

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രൂപസാദൃശ്യമുളളയാളെ കാനഡയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇതാ സൗദിയിലും. സോഷ്യല്‍ മീഡിയയിലൂടെയാണ് സൗദിയിലെ ‘ഉമ്മന്‍ചാണ്ടി’യുടെ ചിത്രങ്ങള്‍ അതിവേഗം പ്രചരിക്കുന്നത്.സാജിദ് പി.കെയാണ് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സാദൃശ്യമുള്ളയാളുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇയാളുടെ ഒപ്പംഉമ്മന്‍ചാണ്ടിനില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗദ്യയിലെ ഉമ്മന്‍ചാണ്ടി കാനഡക്കാരനെപോലെ ഗൗരവക്കാരനല്ലെന്ന് തോന്നുന്നു. ചിരിച്ച്‌കൊണ്ട് ഫോട്ടോക്ക് പോസ്‌ചെയ്യാനും സൗദി ഉമ്മന്‍ചാണ്ടി മറന്നിട്ടില്ല.

നിരവധി ഗ്രൂപ്പുകളിലും ഫോട്ടോ പ്രചരിക്കുന്നുണ്ട്. അറബി വേഷത്തിലാണ് ഈ ഉമ്മന്‍ചാണ്ടിയുടെ നില്‍പ്പ്. എന്നാല്‍ ആരാണ് ഈ ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ല.

ommenchaandyxx
കാനഡയിലെ’ ഉമ്മന്‍ചാണ്ടി’യുടെ അപരന്‍

നേരത്തെ മലയാള മനോരമയില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിനോദ് ജോണാണ് കാനഡയിലൂടെ കാര്‍യാത്ര ചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ അപരനെ റോഡില്‍ കണ്ടത്. കാറിലിരുന്ന് ചിത്രം എടുത്ത ജോണ്‍ അത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് മണിക്കൂറുകള്‍ക്കകം നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയിരുന്നു. വിവിധ പത്ര മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍്ട്ട് ചെയ്തിരുന്നു.