മുല്ലപ്പെരിയാര്‍: ജയലളിത പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

Posted on: June 11, 2015 4:19 pm | Last updated: June 12, 2015 at 5:14 pm

mullapperiyar
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. പുതിയ അണക്കെട്ടിന് അനുമതി നല്‍കരുതെന്ന് വനം- പരിസ്ഥിതി മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നാണ് കത്തിലെ ആവശ്യം. പുതിയ അണക്കെട്ടിന് പരിസ്ഥിതി ആഘാത പഠനവുമായി കേരളം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ജയലളിത കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.