രഹസ്യ ടെന്‍ഡര്‍ നീക്കം പാളി

Posted on: June 10, 2015 2:59 pm | Last updated: June 10, 2015 at 4:59 pm

കുന്നംകുളം: നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രഹസ്യമായി ടെണ്ടര്‍ നടത്താനള്ള നീക്കം പാളി. കൗണ്‍സിലര്‍മാരെ പോലും അിറയിക്കാതെ നഗരസഭ നോട്ടീസ് ബോഡില്‍ അിറയിപ്പിടാതെ റവന്യൂ ഓഫീസറുടെ മുറിയിലാണ് രഹസ്യടെണ്ടര്‍ നടപടി ആരംഭിച്ചത്. കുന്നംകുളം ബസ്റ്റാന്റ് കെട്ടിടത്തിലെ രണ്ട് മുറികളും, കായചന്തക്കടുത്തുള്ള കംഫര്‍ട്ട് സ്റ്റേഷനുമായിരുന്നു ടെണ്ടര്‍. എന്നാല്‍ ലേലം നടക്കുന്ന വിവരം ആരും അിറഞ്ഞിരുന്നില്ല. അധികൃതരുടെതാല്‍പര്യക്കാരയ ചിലര്‍ക്ക് രഹസ്യമായി ലേലമുറപിക്കാനുള്ള തന്ത്രത്തിനിടയില്‍ ലേലവിവരമറിഞ്ഞ് പുറമേ നിന്നുള്ളവരെത്തിയതോടെ അധികൃര്‍ മലക്കം മിറഞ്ഞു.
2000രൂപ പ്രതിമാസവാടകക്ക്ഓഫര്‍ നല്‍കി കൗണ്‍സില്‍ തീരുമാനമായിരുന്ന മുറിക്ക് പ്രാരംഭ വാടക 5500. എസ് സി മുറിക്കാകട്ടെ 50000 രൂപ ഡെപ്പോസിറ്റും. 3000 രൂപയില്‍ നിന്നു പ്രാരംഭ വാടകയും കാണിച്ച് ലേലത്തിനു പുറമെ നിന്നെത്തിയവര്‍ക്ക് ഒരിക്കലും ലേലത്തില്‍ പങ്കെടുക്കാനാവാത്ത തുക പറഞ്ഞ് വിരട്ടി. ലേലം വിളിക്കാന്‍ വന്നവര്‍ ഈ പണത്തിനു തയ്യാറാവാതയതോടെ ലേല നടപടികള്‍ മാറ്റിവെച്ചു ഉദ്ധ്യോഗസ്ഥര്‍ തടി തപ്പി.
പൊതു ജനങ്ങളെ അിറയിക്കാതെ പരസ്യം നല്‍കാതെ നഗരസഭ നോട്ടീസ്‌ബോഡില്‍ പോലും പ്രദര്‍ശിപ്പിക്കാതെ ലേല നടപടിക്കൊരുങ്ങിയതിനു പിന്നില്‍ വന്‍ ദുരൂഹത നില നില്‍ക്കുന്നുണ്ടെന്നാണ് പറയുന്നത്. മേല്‍ മുറികള്‍ക്ക് പലരും നഗരസഭയില്‍വര്‍ഷങ്ങള്‍ക്ക്മുന്‍പേ ഓഫര്‍ നല്‍കിയിട്ടും ഇത് പരിഗണിക്കാന്‍ തയ്യാറാവാതെ ലേല നടപടികളുണ്ടെന്ന പേരില്‍ നീട്ടികൊണ്ട് പോവുകയായിരുന്നു. എന്നിട്ടും ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ ഇത്തരത്തില്‍ ഓഫര്‍ നല്‍കിയവരെ അിറയിക്കാത്തതിനു പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്നാണ് പറയുന്നത്. ടെണ്ടര്‍ സംബന്ധിച്ച അിറയിപ്പുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്ന നിയമവും ഇവിടെ പാലിക്കപെട്ടിട്ടില്ല.
ലേലമുണ്ടെന്നറിഞ്ഞ് ഉച്ചയോടെ നഗരസഭയില്‍ ലേലത്തില്‍ പങ്കെടുക്കാനായിഓടിക്കിതച്ചെത്തിയവര്‍ നിരവധിയാണ്. മൂന്ന് വര്‍ഷത്തിലേറെ കാലം ആവശ്യക്കാര്‍ക്കാര്‍ക്കു പോലും റൂമുകള്‍ നല്‍കാതെ നഗരസഭക്ക് നഷ്ടം വരുത്തിയതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ താല്‍പര്യമാണെന്നുംആക്ഷേപമുണ്ട്. ബസ്റ്റാന്റ് പരിസരത്തെ പുതിയ കെട്ടിടത്തില്‍ മൂന്ന് കോടിയില്‍ പരം രൂപ ഡെപ്പോസിറ്റ് ലഭിക്കത്തക്ക വിധത്തില്‍ ലേലം നടന്നിട്ടും മുറികള്‍ നല്‍കാത്തത്മൂലം മുഴുവന്‍ പേരും പിന്‍മാറിയതും ഡെപ്പോസിറ്റ് തിരിച്ച് കിട്ടാന്‍ നടപടികള്‍ സ്വീകരിച്ചതുംഈയിടെയാണ്.
ഉദ്യോഗസ്ഥരുടേയും ഭരണസമതിയുടേയും അലംഭാവം മൂലം ഈയിനത്തില്‍ നഗരസഭക്ക് വാടകയിനത്തില്‍ മാത്രം നഷ്ടപെട്ടത് കോടികളാണ്. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകര്‍ വിജലന്‍സില്‍ പരാതിക്കൊരുങ്ങുകയാണ്. ഈ മുറികള്‍ ഇതിനു മുന്‍പും ടെണ്ടര്‍ചെയ്യാനൊരുങ്ങിയിട്ടും ഇതുവരെ ആരും പങ്കെടുത്തിലല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ബസ്റ്റാന്റു പരിസരത്തെ ഈ മുറികള്‍ മൂന്നില്‍ കൂടുതല്‍ ആവശ്യക്കാര്‍ നഗരസഭയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്. നഗരസഭ പറയുന്ന വാടകക്ക് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന ഓഫറുകള്‍ നിലനില്‍ക്കെയാണ്മുറികള്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാവുന്നില്ലെന്ന് അധികൃതര്‍ പറയുന്നത്.
ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ച ലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍ നിശ്ചയ പ്രകാരമുള്ള മൂന്നു പേര്‍ മാത്രമാണ്എത്തിയിരുന്നത്. അവസാന നിമിഷം കേട്ടറിഞ്ഞ ചിലര്‍ ലേല ഹാളിലെത്തിയതോടെയാണ് ഉദ്യോഗസ്ഥരുടെ പദ്ധതികള്‍ തകര്‍ന്നതെന്നാണ് പറയുന്നത്. ലേലം സംമ്പന്ധിച്ച് ഭരണസമതികൗണ്‍സിലര്‍മാരെ പോലും അറിയിച്ചില്ലായിരുന്നുവെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായസിവിബേബി പറഞ്ഞു.