മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്യൂണ്‍ പത്താം ക്ലാസ് പാസായത് അമ്പതാം വയസില്‍

Posted on: June 10, 2015 4:17 pm | Last updated: June 10, 2015 at 4:25 pm
SHARE

duo-647_061015082744മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന്റെ ഓഫീസില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്യൂണ്‍ പത്താം ക്ലാസ് പാസായതിന്റെ ആഘോഷമായിരുന്നു.മിക്കവരും പത്താം ക്ലാസ് പാസാകുന്നത് ഇരുപത് വയസിന് മുമ്പാണെങ്കിലും മുഖ്യമന്ത്രിയുടെ പ്യൂണ്‍ അവിനാശ് ചൗഗ്ലി പരീക്ഷ പാസായത് 50ാം വയസ്സിലാണ്. അതും 28 തവണ പരീക്ഷ എഴുതിയ ശേഷം.
കണക്കും ഇംഗ്ലീഷും ഹിന്ദിയുമായിരുന്നു ചൗഗ്ലിക്ക് ഏറെ പ്രയാസം സൃഷ്ടിച്ചത്. എന്നാല്‍ ഹിന്ദിയും ഇംഗ്ലീഷും ഒരു തരത്തില്‍ കരകേറി. കണക്കിലും മിക്കപ്പോഴും തോല്‍ക്കലാണ് പതിവെങ്കിലും ഇപ്രാവശ്യം 38 മാര്‍ക്ക് നേടി. മൂന്നു പതിറ്റാണ്ടിനുള്ളില്‍ പരീക്ഷാഫീസ് ഇനത്തില്‍ മാത്രം 12,000 ഓളം രൂപ ചെലവഴിച്ചു കഴിഞ്ഞു. ആദ്യ പരീക്ഷയെവുതുമ്പോള്‍ 150 രൂപയായിരുന്നു ഫീസ്. ഇത്തവണ 550 രൂപയാണ് ഫീസായി നല്‍കിയത്.
പത്താം ക്ലാസ് ജയിച്ചതോടെ തനിക്ക് ജോലിയില്‍ ക്ലാര്‍ക്കായി സ്ഥാനക്കയറ്റം ലഭിക്കുമെന്ന് ചൗഗ്ലി പ്രതീക്ഷ പ്രകടിപ്പിച്ചു. ഏഴാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശ നിലവില്‍ വരുന്നതോടെ മെച്ചപ്പെട്ട ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കുമെന്നും ചൗഗ്ലി പ്രതീക്ഷ മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.

ആരോഗ്യവകുപ്പില്‍ പ്യൂണ്‍ ആയിട്ടാണ് ചൗഗ്ലി സര്‍വീസില്‍ പ്രവേശിച്ചത്. എന്നാല്‍ തന്റെ കൈയ്യക്ഷരം ശ്രദ്ധിച്ചവരാണ് തന്നെ പത്താം ക്ലാസ് വിജയപ്പിച്ചെടുക്കാന്‍ വേണ്ടി പ്രോത്സാഹനം നല്‍കിയത്. പരീക്ഷാഹാളില്‍ പല അനുഭവങ്ങളും തനിക്കുണ്ടായിട്ടുണ്ട്. 1994ല്‍ പരീക്ഷയെഴുതാനെത്തിയ തന്നെ ഏതോ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണെന്ന് തെറ്റിദ്ധരിച്ച് പരീക്ഷ ഉദ്യോഗസ്ഥര്‍ തന്നെ പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിട്ടിട്ടുണ്ഡടെന്നും ചൗഗ്ലി പറഞ്ഞു.