ബാഗിന്റെ വള്ളി കഴുത്തില്‍ കുരുങ്ങി ദമാമില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Posted on: June 10, 2015 1:26 pm | Last updated: June 11, 2015 at 12:44 am

Udya-SreekumarUdyaദമാം: ദമാമില്‍ ബാഗിന്റെ വള്ളി സ്‌കൂള്‍ വാനിന്റെ ഡോറില്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ ചുനക്കര കോട്ടമുക്ക് സ്വദേശി ശ്രീകുമാറിന്റെ മകന്‍ 9 വയസുകാരന്‍ ഉദയ് ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് സ്വകാര്യ വാനില്‍ വീട്ടിലേക്കു മടങ്ങിയ ഉദയ് വീടിനു മുമ്പില്‍ വാഹനം ഇറങ്ങുമ്പോഴാണ് ബാഗിന്റെ വള്ളി വാനിന്റെ ഡോറില്‍ കുടുങ്ങിയത്.

ഇതറിയാതെ വാഹനം ഓടിച്ചുപോയ ഡ്രൈവര്‍ കുറെ ദൂരം ഉദയിനെ വലിച്ചു കൊണ്ട് പോകുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന കണ്ണൂര്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.