Connect with us

Kerala

വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം:വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ അദാനി ഗ്രൂപ്പിന് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് വിഴിഞ്ഞം തുറമുഖ കരാറുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.

തിരഞ്ഞെടുപ്പ് ചട്ടലംഘന പരിധിയില്‍ വരില്ലെന്ന രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയിട്ട് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അദാനി ഗ്രൂപ്പിലേക്ക് കരാറെത്തിയത് ഇങ്ങനെയാണ് ടെണ്ടറില്‍ പങ്കെടുക്കാന്‍ കമ്പനികളെത്താത്തതിനാല്‍ രണ്ട് തവണ തുറമുഖ ടെണ്ടര്‍ നടപടികള്‍ നീട്ടിവച്ചിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കമ്പനികളുമായ ചര്‍ച്ച നടത്തി.
ഒടുവില്‍ ടെണ്ടറില്‍ പങ്കെടുത്തത് അദാനി മാത്രം. ഒറ്റ ടെണ്ടറായതിനാല്‍ നിയമപ്രശ്‌നങ്ങളുണ്ടാകുമോ എന്നതിനാല്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മറ്റി ടെണ്ടറുമായി മുന്നോട്ടുപോകാന്‍ ശുപാര്‍ശയും നല്‍കി. ഈ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കാനിരിക്കെയാണ് ഇടതുപക്ഷം എതിര്‍പ്പുമായി രംഗത്തെത്തിയത്.

---- facebook comment plugin here -----

Latest